---
title: "അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് പാനൂരിലെ ബസ് കൂട്ടായ്മ ; 14 ബസുകൾ സാന്ത്വന യാത്ര നടത്തി"
english_title: "Pannur bus association joined hands for Daivik, a 4th class student of Pannyannoor who is suffering from a rare cancer disease; 14 buses conducted condolence journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266690/Pannur bus association joined hands for Daivik, a 4th class student of Pannyannoor who is suffering from a rare cancer disease; 14 buses conducted condolence journey"
published_at: "2025-01-29T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a1c685c084_1000563656.jpg"
keywords: []
---

# അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് പാനൂരിലെ ബസ് കൂട്ടായ്മ ; 14 ബസുകൾ സാന്ത്വന യാത്ര നടത്തി

> **Lead Summary:** *അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് പാനൂരിലെ ബസ് കൂട്ടായ്മ ; 14 ബസുകൾ സാന്ത്വന യാത്ര നടത്തി*

## Article Content

*അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ള പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് പാനൂരിലെ ബസ് കൂട്ടായ്മ ; 14 ബസുകൾ സാന്ത്വന യാത്ര നടത്തി*

അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ ദൈവിക്കിനായി കൈകോർത്ത് പാനൂരിലെ ബസ് കൂട്ടായ്മ. പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 14 ബസുകൾ ഇന്നത്തെ മുഴുവൻ വരുമാനവും ദൈവിക് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറും. ദൈവിക് ചികിത്സാ സഹായ കമ്മിറ്റി കൺവീനർ പി ടി കെ പ്രേമൻ മാസ്റ്റർ സാന്ത്വന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

അപൂർവ ക്യാൻസർ രോഗം ബാധിച്ച ദൈവികിന് ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. നിലവിൽ കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്. രണ്ട് മാസത്തോളമായി ചികിത്സക്കാവിശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി. ഈ വിവരമറിഞ്ഞാണ് പാനൂരിലെ ബസ് കൂട്ടായ്മ ദൈവിക്കിന് കൈത്താങ്ങേകാൻ ഒരു ദിവസം മാറ്റിവച്ചത്. ആദ്യഘട്ടത്തിൽ 14 ബസുകളാണ് ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റിക്കായി സർവീസ് നടത്തിയത്. ഇനിയും 38 ലക്ഷം കൂടി കണ്ടെത്തേണ്ടതുണ്ടെന്നും, പാനൂർ ബസ് കൂട്ടായ്മയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹി ബൈജു ഭാസ്കർ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാനൂർ ബസ് കൂട്ടായ്മ നേരത്തെയും നേതൃത്വം നൽകിയിട്ടുണ്ട്. വയനാട് പ്രളയദുരിതാശ്വാസത്തിനും, ബസ് തൊഴിലാളിയുടെ ചികിത്സക്കായും സൗജന്യ സർവീസ് നടത്തിയതായി ബസ് കൂട്ടായ്മ ഭാരവാഹി അക്ഷയ് ബിജുവും, സി.കെ റോജിനും പറഞ്ഞു. പി ടി കെ പ്രേമൻ മാസ്റ്റർ സാന്ത്വന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266690/Pannur bus association joined hands for Daivik, a 4th class student of Pannyannoor who is suffering from a rare cancer disease; 14 buses conducted condolence journey)